'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്ന്'

താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും...
ആയിഷ സുല്‍ത്താന /ചിത്രം: ഫേസ്ബുക്ക്
ആയിഷ സുല്‍ത്താന /ചിത്രം: ഫേസ്ബുക്ക്

കൊച്ചി : തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്ന് ലക്ഷദ്വീപ് സ്വദേശിയായ സിനിമാപ്രവര്‍ത്തക ആയിഷ സുല്‍ത്താന. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്. തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ പ്രശസ്തമായ ഡയലോഗ് കുറിച്ചുകൊണ്ടാണ് ആയിഷയുടെ പോസ്റ്റ്. 

'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും... . ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാന്‍... കഷ്ടം'. ആയിഷ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 

ആയിഷ സുല്‍ത്താനയുടെ ജന്മദേശം ബംഗ്ലാദേശാണെന്നും, മാതൃഭാഷ തുളുവാണെന്നുമൊക്കെ ഇന്റര്‍നെറ്റില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഒന്നിലേറെ വെബ്‌സൈറ്റുകളില്‍ ആയിഷയുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് പ്രചാരണം നടക്കുന്നത്. ബംഗ്ലദേശില്‍ ജനിച്ച് ലഹോറില്‍ പഠനം നടത്തി കേരളത്തില്‍ താമസിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ആയിഷ എന്നാണു പ്രചരണം. 

ലക്ഷദ്വീപില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെ വിമര്‍ശിച്ച് ടെലിവിഷന്‍ ചര്‍ച്ചയില്‍ ബയോവെപ്പണ്‍ പരാമര്‍ശം നടത്തിയതിന് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇതിനെതിരെ ലക്ഷദ്വീപില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com