കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായം; തട്ടിക്കൊണ്ടുപോകല്‍ തുടര്‍ക്കഥ; 24 മണിക്കൂറും പൊലീസ് സുരക്ഷ

ഇരുപത്തിനാലുമണിക്കൂറും പൊലീസ് സംരക്ഷണം ലഭിക്കുന്ന ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഈ കുഞ്ഞ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: തട്ടിക്കൊണ്ടുപോകല്‍ പതിവായതോടെ പിഞ്ചുകുഞ്ഞിന് സംരക്ഷണം ഉറപ്പാക്കി പൊലീസ്. രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഇതോടെ ഇരുപത്തിനാലുമണിക്കൂറും പൊലീസ് സംരക്ഷണം ലഭിക്കുന്ന ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഈ കുഞ്ഞ്.

കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒരു ചേരിയിലാണ് താമസിക്കുന്നത്. രണ്ട് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ജിഗ്നേഷും അസ്മിത ഭാരതിയും ചേര്‍ന്ന് ആദ്യം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഗാന്ധിനഗറിലെ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് ശേഷമാണ് പൊലീസ് ഇവരില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത്.

രണ്ടാമത് തവണ കുട്ടികളില്ലാത്ത ദിനേഷ് - സുധ ദമ്പതികളാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ബനസബാഡയില്‍ വച്ചായിരുന്നു തട്ടിക്കൊണ്ടുപോയത്. മാലിന്യം ശേഖരിക്കാന്‍ പോകുന്നതിനിടെ സൈക്കിളില്‍ താത്കാലികമായി കെട്ടിയ തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സിസി ടിവിയുടെ സഹായത്തോടെ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോകല്‍ പതിവായതോടെ കുഞ്ഞിന് പൊലീസ് സംരക്ഷണം ഉറപ്പാക്കുകയായിരുന്നു. ഇവര്‍ക്ക് സ്ഥിരമായി ഒരു താമസസൗകര്യവും ഒരുക്കാനുള്ള ശ്രമിത്തിലാണ് പൊലീസ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com