ഉറുദു  അറിയാതെ വരന്‍ പരുങ്ങി; കള്ളിവെളിച്ചത്ത്, കല്യാണം മുടങ്ങി 

മഹാരാജ്ഗഞ്ച് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉറുദു വാക്കുകള്‍ ഉച്ചരിക്കാന്‍ അറിയാതെ വരന്‍ പരുങ്ങിയതിനെ തുടര്‍ന്ന് കല്യാണം റദ്ദാക്കി. മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കല്യാണം നടത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസിനെ ഏല്‍പ്പിച്ചു. 

മഹാരാജ്ഗഞ്ച് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. സിദ്ധാര്‍ഥ്‌നഗര്‍ സ്വദേശിയായ യുവാവ് സോഷ്യല്‍മീഡിയ വഴിയാണ് വധുവുമായി പരിചയത്തിലായത്. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ബന്ധം വളര്‍ന്നു. എന്നാല്‍ യുവാവ് മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളല്ല എന്ന് അറിഞ്ഞിട്ടും യുവതി വീട്ടുകാരോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പകരം മുസ്ലീം ആചാരപ്രകാരം കല്യാണം കഴിക്കാമെന്നും മുസ്ലീം മതത്തില്‍പ്പെട്ടയാളല്ല എന്ന കാര്യം രഹസ്യമായി വെയ്ക്കാനും കാമുകി യുവാവിനെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് സത്യം പുറത്തുവന്നത്.

ചടങ്ങിനിടെ ഉറുദു വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയാതെ യുവാവ് പരുങ്ങി. ഇതില്‍ സംശയം തോന്നിയ പെണ്‍കുട്ടിയുടെ കുടുംബം തിരിച്ചറിയല്‍ രേഖകളും മറ്റും പരിശോധിച്ച് സത്യം മനസിലാക്കുകയായിരുന്നു. കല്യാണം റദ്ദാക്കി യുവാവിനെ പൊലീസിന് ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വരന്റെ കൂട്ടുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെയും പിടികൂടി. വരന്റെ മതത്തെ കുറിച്ച് തനിക്ക് അറിവുണ്ടെന്ന് വധു സമ്മതിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com