വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്; പ്രോത്സാഹനവുമായി എംഎല്‍എ 

മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്ത ഓഫറുമായി എംഎല്‍എ
വാക്‌സിന്‍ കുത്തിവെയ്ക്കുന്നു: ഫയല്‍/ പിടിഐ
വാക്‌സിന്‍ കുത്തിവെയ്ക്കുന്നു: ഫയല്‍/ പിടിഐ

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്ത ഓഫറുമായി എംഎല്‍എ. തന്റെ മണ്ഡലത്തില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുമെന്നാണ് ബെരാസിയ എംഎല്‍എ വിഷ്ണു ഖത്രിയുടെ വാഗ്ദാനം. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ജൂണ്‍ 30നകം വാക്‌സിന്‍ എടുക്കുന്നവര്‍ക്കാണ് എംഎല്‍എ ഓഫര്‍ പ്രഖ്യാപിച്ചത്.

കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പും പ്രഖ്യാപനങ്ങള്‍ നടത്തി എംഎല്‍എ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുന്ന മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപ  നല്‍കുമെന്നായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. ആദ്യം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന പഞ്ചായത്തിന് 10ലക്ഷവും തൊട്ടുപിന്നില്‍ വരുന്ന രണ്ടു പഞ്ചായത്തുകള്‍ക്ക് യഥാക്രമം ഏഴും മൂന്നും ലക്ഷവും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് ഓഫറുമായി എംഎല്‍എ രംഗത്തുവന്നത്.

തെരഞ്ഞെടുക്കപ്പെട്ട പത്തു പഞ്ചായത്തുകളില്‍ നിന്നായി 100 പേര്‍ക്ക് സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുമെന്നാണ് പ്രഖ്യാപനം. 199 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് പ്ലാാനാണ് ഇതിനായി പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com