കോവിഡിനെ ഭയപ്പെടാതെ യാത്രചെയ്യാം; ഓട്ടോറിക്ഷകള്‍ സുരക്ഷിതമെന്ന് പഠനം

കോവിഡ് കാലത്ത് പൊതുഗതാഗതത്തിന് ഏറ്റവും അനുയോഗ്യം ഓട്ടോറിക്ഷകളെന്ന് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പൊതുഗതാഗതത്തിന് ഏറ്റവും അനുയോഗ്യം ഓട്ടോറിക്ഷകളെന്ന് പഠനം. മെരിലാന്റിലെ  ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല ബ്ലൂബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, പരിസ്ഥിതി, ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് എന്നിവര്‍ നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍.

അടച്ചു പൂട്ടിയ ഒരു എയര്‍കണ്ടീഷന്‍ഡ് കാറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഒരാളേക്കാള്‍ രോഗം പകരാനുള്ള സാധ്യത 250 മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നത്. എയര്‍ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാള്‍ വിന്‍ഡോകള്‍ മടക്കിവച്ച നോണ്‍ എസി ടാക്‌സിയില്‍ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു. മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോള്‍ വായുസഞ്ചാരം വര്‍ധിച്ച് വൈറസിന്റെ പകര്‍ച്ചസാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനത്തിന്റെ വേഗത പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയരുമ്പോള്‍ ഏസി ഉള്ളതും ഇല്ലാത്തതുമായ ടാക്‌സികളിലെയും അപകടസാധ്യത 75% കുറയുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. 

ജെഎച്ച്‌യുവിലെ ദര്‍പന്‍ ദാസും പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂര്‍ത്തി രാമചന്ദ്രനും ചേര്‍ന്ന് ഇന്ത്യയിലെ ഓട്ടോറിക്ഷ, കാര്‍, ബസ്, കാര്‍ (എസി) തുടങ്ങിയ വാഹനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാഹനങ്ങളില്‍ നടത്തിയ യാത്രാപഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com