പരീക്ഷ റദ്ദാക്കിയതു പുനപ്പരിശോധിക്കില്ല, ബോര്‍ഡുകളുടെ ഫോര്‍മുലയ്ക്ക് അംഗീകാരം

സിഐഎസ് സി ഇ കഴിഞ്ഞ ആറു ക്ലാസുകളിലെ പ്രകടനം വിലയിരുത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ, സിഐഎസ്‌സിഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ പുനപ്പരിശോധനയില്ലെന്ന് സുപ്രീം കോടതി. മൂല്യനിര്‍ണയത്തിനായി ഇരു ബോര്‍ഡുകളും സമര്‍പ്പിച്ച ഫോര്‍മുല കോടതി അംഗീകരിച്ചു.

പത്ത്, പതിനൊന്ന്, പന്ത്രണ്ടു ക്ലാസുകളിലെ പ്രകടനം വിലയിരുത്തി 30:30:40 അനുപാത ഫോര്‍മുല അനുസരിച്ചാവും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുക. അതേസമയം സിഐഎസ് സി ഇ കഴിഞ്ഞ ആറു ക്ലാസുകളിലെ പ്രകടനം വിലയിരുത്തും.  ജൂലൈ 31ന് അകം ഫലം പ്രസിദ്ധീകരിക്കുമെന്ന് ഇരു ബോര്‍ഡുകളും കോടതിയെ അറിയിച്ചു.

പത്താം ക്ലാസിലെ പ്രകടനം  വിലയിരുത്തി മുപ്പതു ശതമാനം മാര്‍ക്കും പതിനൊന്നാം ക്ലാസിലെ പ്രകടനം വിലയിരുത്തി 30 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ യൂണിറ്റ്, മിഡ് ടേം, പ്രി ബോര്‍ഡ് ടെസ്റ്റുകളിലെ പ്രകടനത്തിന് 40 ശതമാനം മാര്‍ക്കുമാണ് സിബിഎസ്ഇ നല്‍കുക. പ്രാക്ടിക്കലിനു ലഭിച്ച മാര്‍ക്കും ഇന്റേണല്‍ അസസ്‌മെന്റിലെ മാര്‍ക്കും സ്‌കൂളുകള്‍ നല്‍കിയത് അതേപോലെ പരിഗണിക്കും.

പരീക്ഷ റദ്ദാക്കിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി. ബോര്‍ഡുകള്‍ മുന്നോട്ടുവച്ച ഫോര്‍മുല അംഗീകരിക്കുകയാണെന്ന് അറിയിച്ച കോടതി, അതൃപ്തിയുള്ളവര്‍ക്കു സാഹചര്യം മെച്ചപ്പെടുമ്പോള്‍ പരീക്ഷ എഴുതാന്‍ അവസരമുണ്ടെന്നും ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com