സോണിയ രണ്ടു ഡോസും എടുത്തു, പ്രിയങ്ക ഒന്നും; ബിജെപിക്കു മറുപടിയുമായി കോണ്‍ഗ്രസ്‌

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചതായി പാര്‍ട്ടി സ്ഥിരീകരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചതായി പാര്‍ട്ടി സ്ഥിരീകരണം. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡിന്റെ രണ്ട് ഡോസാണ് സ്വീകരിച്ചത്.  സോണിയയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

പ്രിയങ്ക ഗാന്ധി വാക്‌സിന്റെ ഫ്സ്റ്റ് ഡോസ് സ്വകരിച്ചതായും രാഹുല്‍ ഗാന്ധി കോവിഡ് ബാധിച്ചതിനാലാണ് വാക്‌സിന്‍ എടുക്കാന്‍ വൈകുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വാക്‌സിന്‍ സ്വീകരിക്കാത്തതിനെതിരെ നിരവധി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വിമുഖത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമി്ച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആയതുകൊണ്ടാണ് സ്വീകരിക്കാന്‍ മടികാണിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. 

ഡിസംബര്‍ 31 ഓടെ ഇന്ത്യയിലെ നൂറ് കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം. ദിവസേനെ ഒരുകോടി പേര്‍ക്കെങ്കിലും നല്‍കിയാലെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളു. കോവിഡിലുണ്ടായ വീഴ്ച പരിഹരിക്കാന്‍ ഇത് മാത്രമാണ് മാര്‍ഗമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com