കിലോയ്ക്ക് രണ്ടരലക്ഷം രൂപ; ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം സംരക്ഷിക്കാന്‍ 9 നായ്ക്കളും മൂന്ന് കാവല്‍ക്കാരും, 'മിയാസക്കി'

ലോകത്തെ ഏറ്റവും വിലകൂടിയ മാങ്ങകള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരെയും നായ്ക്കളെയും നിയോഗിച്ച് ദമ്പതികള്‍
മിയാസക്കി മാമ്പഴം
മിയാസക്കി മാമ്പഴം

ഭോപ്പാല്‍: ലോകത്തെ ഏറ്റവും വിലകൂടിയ മാങ്ങകള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരെയും നായ്ക്കളെയും നിയോഗിച്ച് ദമ്പതികള്‍. പറമ്പില്‍ കുലകളായി കിടക്കുന്ന ജപ്പാനിലെ മിയാസക്കി മാങ്ങകളുടെ സംരക്ഷണത്തിനാണ് 9 നായ്ക്കളെയും മൂന്ന് കാവല്‍ക്കാരെയും ഏര്‍പ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജബല്‍പൂര്‍ സ്വദേശികളായ സങ്കല്‍പ്പ് പരിഹാര്‍, റാണി ദമ്പതികള്‍ രണ്ട് മാവിന്‍ തൈ നട്ടത്. ഭാവിയില്‍ ലക്ഷങ്ങള്‍ വിലയുള്ള റൂബി നിറമുള്ള മാങ്ങകള്‍ ഇതില്‍ ഉണ്ടാവുമെന്ന് അവര്‍ കരുതിയിരുന്നില്ല. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 2.70 ലക്ഷം രൂപയ്ക്കാണ് മിയാസക്കി മാങ്ങകള്‍ വിറ്റഴിച്ചത്. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ് ആദ്യം ഈ മാങ്ങകളുണ്ടായത്. അതിനാലാണ് മിയാസക്കി എന്ന് മാമ്പഴത്തിന് പേരിട്ടതും.

സങ്കല്‍പ്പ് പരിഹാറിന് ചെന്നൈയിലെ ഒരു ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ നല്‍കിയതാണ് ഈ മാവിന്‍ തൈകള്‍. അദ്ദേഹവും ഭാര്യ റാണിയും ചേര്‍ന്ന് വീട്ടുമുറ്റത്തെ പൂേന്താട്ടത്തില്‍ മാവിന്‍ തൈകള്‍ നട്ട് സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാല്‍, മരം വളര്‍ന്നതോടെ സാധാരണപോലെയായിരുന്നില്ല ഇലകള്‍. അതിലുണ്ടായ മാങ്ങകളാകട്ടെ പല പ്രത്യേകതകള്‍ നിറഞ്ഞതും. തുടര്‍ന്ന് ദമ്പതികള്‍ ഈ മാങ്ങയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു.  ഗവേഷണത്തിന് ശേഷം മധുരമുള്ള സമ്മാനമാണ് ലഭിച്ചിരിക്കുന്നതെന്ന് ദമ്പതികള്‍ തിരിച്ചറിയുകയായിരുന്നു. 

മുന്‍ വര്‍ഷം നിരവധി മാങ്ങകള്‍ ഇവിടെ മോഷണം പോയിരുന്നു. അത്യപൂര്‍വമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത് പരന്നതോടെയായിരുന്നു സംഭവം.മാങ്ങകള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് മാങ്ങകളുടെ സംരക്ഷണത്തിനായി നാലു കാവല്‍ക്കാരെയും ആറു നായ്?ക്കളെയും ദമ്പതികള്‍ നിയോഗിച്ചത്.

ഈ സീസണില്‍ മാവുകള്‍ പൂവിട്ടു തുടങ്ങിയതോടെ തന്നെ ദമ്പതികള്‍ക്ക് ഓര്‍ഡറുകളും ലഭിച്ചിരുന്നു. ഗുജറാത്ത് ആസ്ഥാനമായ ബിസനിസുകാരന്‍ ഒരു മാങ്ങക്ക് 21,000 രൂപ വീതം നല്‍കാമെന്ന് ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്നതോതില്‍ ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ് മിയാസക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com