ലോറി മറിഞ്ഞു, വൈദ്യസഹായത്തിന് യാചിച്ച് ഡ്രൈവര്‍; പെട്രോള്‍ ഊറ്റി നാട്ടുകാര്‍, കാഴ്ചക്കാരായി പൊലീസ്- വീഡിയോ

മധ്യപ്രദേശില്‍ പെട്രോളുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് പരിക്കേറ്റ ഡ്രൈവറെ സഹായിക്കാതെ പെട്രോള്‍ ഊറ്റി നാട്ടുകാര്‍
ലോറിയില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന നാട്ടുകാര്‍
ലോറിയില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന നാട്ടുകാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പെട്രോളുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് പരിക്കേറ്റ ഡ്രൈവറെ സഹായിക്കാതെ പെട്രോള്‍ ഊറ്റി നാട്ടുകാര്‍. കണ്ടെയ്‌നറുകളിലും പ്ലാസ്റ്റിക് കുപ്പികളിലും ഒക്കെയായി ടാങ്കര്‍ ലോറിയില്‍ നിന്ന് നാട്ടുകാര്‍ പെട്രോള്‍ ഊറ്റി കൊണ്ടുപോകുന്നതിനിടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ഡ്രൈവറും സഹായിയും വൈദ്യസഹായം ലഭിക്കാതെ വാഹനത്തില്‍ തന്നെ കിടക്കുമ്പോഴാണ് നാട്ടുകാരുടെ വിചിത്ര പ്രവൃത്തി.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌റി എന്ന സ്ഥലത്താണ് സംഭവം. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില.ഗ്വാളിയോറില്‍നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും പെട്രോള്‍ ഊറ്റുന്നതില്‍നിന്നു നാട്ടുകാരെ തടയാനായില്ല. 

പെട്രോള്‍ ലഭിക്കുമെന്നറിഞ്ഞ് സമീപ ഗ്രാമത്തില്‍ നിന്നുപോലും ആളുകള്‍ ബൈക്കില്‍ പെട്രോള്‍ ശേഖരിക്കാനായി എത്തി. നിലത്തേക്ക് ഒഴുകിയ പെട്രോള്‍ പലരും വെറും കൈകള്‍ കൊണ്ടും മറ്റും കൊണ്ടുവന്ന കുപ്പികള്‍ക്കകത്ത് ആക്കാന്‍ ശ്രമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com