ആദ്യം കോവിഷീല്‍ഡ്, പിന്നാലെ കോവാക്‌സിന്‍; അഞ്ച് മിനിറ്റിനിടെ 65കാരിക്ക് കുത്തിവച്ചത് രണ്ട് വാക്‌സിന്‍; അബദ്ധം

അഞ്ച് മിനിറ്റിന്റെ ഇടവേളയ്ക്കിടെ വയോധിക സ്വീകരിച്ചത് രണ്ട് കോവിഡ് വാക്‌സിനുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പറ്റ്‌ന: അഞ്ച് മിനിറ്റിന്റെ ഇടവേളയ്ക്കിടെ ബിഹാറിലെ വയോധിക സ്വീകരിച്ചത് രണ്ട് കോവിഡ് വാക്‌സിനുകള്‍. 65കാരിയ സുനിലാ ദേവിക്കാണ് ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ച മൂലം കോവിഷീല്‍ഡും കോവാക്‌സിനും കുത്തിവച്ചത്. 

പുന്‍പുന്‍ പട്ടണത്തിലെ ബെല്‍ദാരിചാലിന് സമീപത്തെ അവധ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കും ഒരേ സ്ഥലത്തുവച്ചുതന്നെയായിരുന്നു വാക്‌സിന്‍ നല്‍കിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ സഞ്ജയ്കുമാര്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കും കോവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കും വ്യത്യസ്ത നിരകളാണുണ്ടായിരുന്നത്. കോവാക്‌സിന്റെ ഡോസ് സ്വീകരിച്ച വയോധികയോട് അല്‍പ്പനേരം ഇരുന്ന് വിശ്രമിക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ രണ്ടാമത്തെ നിരയില്‍ പോയി നിന്ന് വാക്‌സിന്റ ഡോസും സ്വീകരിക്കുകയായിരുന്നു. വ്യത്യസ്ത ഡോസുകള്‍ സ്വീകരിച്ചതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളൊന്നു ഉണ്ടാവില്ലെന്ന് ഡോക്ടര്‍ ഉറപ്പുനല്‍കിയതായും വയോധിക പറഞ്ഞു. 

വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഇവര്‍ക്ക് കടുത്ത പനിയുണ്ടായായിട്ടും ആരോഗ്യപ്രവര്‍ത്തകരാരും തിരിഞ്ഞുനോക്കിയില്ലെന്നും വയോധിക പറയുന്നു. വീഴ്ച പറ്റിയിട്ടും ഡോക്ടറോ, നഴ്‌സോ തന്നെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല. 24 മണിക്കൂര്‍ തന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതായും അവര്‍ പറഞ്ഞു. 

വയോധികയ്ക്ക് മെഡിക്കല്‍ സംഘത്തിന്റെ പരിചരണം ലഭിക്കുമെന്ന് ബന്ധുക്കള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നിര്‍ജലീകരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ഇവര്‍ക്ക് ഗ്ലൂക്കോസ് വാങ്ങി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com