മൂന്ന് ഫാന്‍സി നമ്പറുകള്‍ 'നഷ്ടപ്പെട്ടു'; ടെലികോം കമ്പനിക്കെതിരെ കേസ്, 33കാരന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് 

വര്‍ഷങ്ങളായി തന്റെ കൈവശമുള്ള മൂന്ന് ഫാന്‍സി മൊബൈല്‍ നമ്പറുകള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചതായി അറിഞ്ഞ ഉപയോക്താവ് ടെലികോം കമ്പനിക്കെതിരെ കേസ് കൊടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: വര്‍ഷങ്ങളായി തന്റെ കൈവശമുള്ള മൂന്ന് ഫാന്‍സി മൊബൈല്‍ നമ്പറുകള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചതായി അറിഞ്ഞ ഉപയോക്താവ് ടെലികോം കമ്പനിക്കെതിരെ കേസ് കൊടുത്തു. തന്റെ ഫാന്‍സി നമ്പറുകള്‍ മറ്റുള്ളവര്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഉപയോക്താവ് ടെലികോം കമ്പനിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെന്ന് മനസിലാക്കിയതോടെ കേസ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 52000 രൂപ ഉപയോക്താവിന് നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 

ബംഗളൂരുവിലാണ് സംഭവം. മൂന്ന് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് ശേഷം പവന്‍ സിങ്ങിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 76767 എന്ന അക്കങ്ങളില്‍ ആരംഭിക്കുന്ന മൂന്ന് ഫാന്‍സി മൊബൈല്‍ നമ്പറുകളാണ് പവന്‍ സിങ്ങിന്റെ കൈവശം ഉണ്ടായത്. ബിസിനസ് ആവശ്യങ്ങള്‍ക്കാണ് ഈ നമ്പറുകള്‍ ഉപയോഗിച്ചിരുന്നത്. 2012ല്‍ മുതല്‍ ഈ നമ്പറുകള്‍ തന്റെ കൈവശമുണ്ടെന്ന് പവന്‍ സിങ് പറയുന്നു.

2017ല്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിനായി പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണിന് പവന്‍ സിങ് അപേക്ഷ നല്‍കി. നേരത്തെ ഇത് റിലയന്‍സിന്റെ നമ്പറുകള്‍ ആയിരുന്നു. പിന്നീടാണ് ആന്ധ്രാപ്രദേശിലും ഹരിയാനയിലും ഈ നമ്പറുകള്‍ നിയമവിരുദ്ധമായി അനുവദിച്ചതായി പവന്‍ സിങ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ടെലികോം കമ്പനിയെ സമീപിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com