ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു 

ജൂണ്‍ 28വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡിഗഢ്: ഹരിയാനയിൽ ലോക്ക്ഡൗൺ ജൂണ്‍ 28വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കോവിഡ് രോ​ഗികളുടെ എണ്ണവും ടിപിആറും കുറയുന്നുണ്ടെങ്കിലും മുൻകരുതൽ നടപടി എന്ന നിലയിലാണ് ലോക്ക്ഡൗൺ നീട്ടിയതെന്ന് ഹരിയാന ദുരന്ത നിരവാരണ അതോറിറ്റി ഉത്തരവില്‍ പറഞ്ഞു. 

നേരത്തെ ജൂണ്‍ 21 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. പുതിയ ഇളവുകൾ അനുസരിച്ച് എല്ലാ വ്യാപാരസ്ഥാനപങ്ങളും രാവിലെ ഒൻപത് മണി മുതല്‍ രാത്രി എട്ട് വരെ തുറക്കാം. മാളുകള്‍ക്കും രാവിലെ പത്തുമണി മുതല്‍ തുറക്കാന്‍ അനുമതിയുണ്ട്.

കോര്‍പറേറ്റ് ഓഫിസുകള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവര്‍ത്തിക്കാം.ബാറുകള്‍, ഹോട്ടലുകള്‍, ക്ലബ് ഹൗസ് എന്നിവയ്ക്ക് രാവിലെ പത്ത് മുതല്‍ രാത്രി പത്ത് മണി വരെ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം.വിവാഹം തടങ്ങിയ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പാടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com