ഇനി ഉടനടി റീഫണ്ട്​ ; ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ് സംവിധാനത്തിൽ മാറ്റവുമായി റെയിൽവേ 

ഐആർടിസി- ഐപേ വഴി പണമടച്ചവർക്കാണ്​ അതിവേഗത്തിൽ പണം തിരികെ ലഭിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ‌ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ വെബ്​സൈറ്റിലൂടെയും ആപിലൂടെയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്​ നൽകുമെന്നാണ്​ പ്രഖ്യാപനം. ഐആർടിസിയുടെ പെയ്​മെൻറ്​ ഗേറ്റ്​വേ ആയ ഐആർടിസി- ഐപേ വഴി പണമടച്ചവർക്കാണ്​ അതിവേഗത്തിൽ പണം തിരികെ ലഭിക്കുക.

നിലവിൽ ടിക്കറ്റ്​ റദ്ദാക്കുന്നവർക്ക്​ റീഫണ്ട്​ ലഭിക്കാൻ രണ്ട്​ മുതൽ മൂന്ന്​ ദിവസം വരെ താമസം എടുക്കാറുണ്ട്​. ഐആർടിസി-ഐപേയുടെ യൂസർ ഇൻറർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യൻ റെയിൽവേ വക്​താവ്​ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com