ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി മരുന്നുകളുടെ കുറിപ്പടി നല്‍കാം; അനുമതി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍, എതിര്‍പ്പുമായി ഐഎംഎ

ആയുര്‍വേദ ഡോക്ടര്‍മാരുടെ നീണ്ടകാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗകീരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആയുഷ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ത്യാവശ്യ ഘട്ടത്തില്‍ അലോപ്പതി മരുന്നുകള്‍ക്ക് കുറിപ്പടി നല്‍കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുവാദം നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ആയുര്‍വേദ ഡോക്ടര്‍മാരുടെ നീണ്ടകാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗകീരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആയുഷ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു. 

സംസ്ഥാനത്തിന്റെ ഉള്‍ മേഖലകളിലുള്ളവര്‍ക്ക് ഈ തീരുമാനം സഹായമാകുമെന്ന് പറഞ്ഞ മന്ത്രി, ഹിമാചല്‍ പ്രദേശില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇത് ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

ഇതോടെ, ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആരോഗ്യമേഖലയില്‍ വീണ്ടും തുടക്കമായി. നടപടിയെ വിമര്‍ശിച്ച് ഐഎംഎ രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിക്കുന്നത്. നിയമത്തെ കുറിച്ച് വശമില്ലാതെയാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഐഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജയ് ഖന്ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com