ബിജെപി ഇനിയും മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തി മാറ്റും; ഹിമന്ത ബിശ്വ ശര്‍മ

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ അടര്‍ത്തിമാറ്റി ബിജെപിയിലെത്തിക്കുന്ന പ്രവണത തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ഹിമന്ത ബിശ്വ ശര്‍മ
ഹിമന്ത ബിശ്വ ശര്‍മ


ഭുവനേശ്വര്‍: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ അടര്‍ത്തിമാറ്റി ബിജെപിയിലെത്തിക്കുന്ന പ്രവണത തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മിയെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കവെയാണ് ശര്‍മയുടെ പരാമര്‍ശം. 

'നരേന്ദ്ര മോദിയുടെ നയങ്ങളിലും രാജ്യത്തെ പുരോഗതിയിലേക്ക്
നയിക്കാനുള്ള കഠിനാധ്വാനത്തിലും ആകൃഷ്ടരായി നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ആളുകളും സംഘടനകളും ബിജെപിയുമായി ബന്ധപ്പെടുകയും ശക്തവും വികസിതവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുമെന്നാണ് എന്റെ ഉറച്ച വിശ്വാസം'- ഹിമന്ത പറഞ്ഞു. 

2014ലാണ് മറ്റു പാര്‍ട്ടികളിലുള്ളവരെ ബിജൈപിയില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി നിരവധിപേര്‍ പാര്‍ട്ടിയിലെത്തി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലും നേതൃത്വത്തിലും ആളുകള്‍ക്കുള്ള വിശ്വാസമാണ് ഇതിന് പ്രധാനമായും കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുന്‍ കോണ്‍ഗ്രസ് നേതാവിയിരുന്ന തനിക്ക് ഇപ്പോള്‍ ബിജെപിയിലെത്തിയ രൂപ്‌ജ്യോതി കുര്‍മിയുമായി അടുത്ത ബന്ധമാണെന്നും മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിക്കുമെന്നാണ് തന്റെ വിശ്വാസം എന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com