പുതിയ വാക്സിൻ നയം ഇന്നു മുതൽ; 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ

ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചേക്കും
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡൽഹി; കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം ഇന്നു മുതൽ നിലവിൽ വരും. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ഇനി സൗജന്യമായി വാക്സിൻ ലഭ്യമാക്കും. വാക്സിൻ്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സർക്കാരിന്റെ നീക്കം. നിലവിൽ പല സംസ്ഥാനങ്ങളും 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുന്നുണ്ട്. കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് ഇതുവരെ സംസ്ഥാനങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ കേന്ദ്രമായിരിക്കും സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുക. 

ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചേക്കും. ബാക്കി 25 ശതമാനം സ്വാര്യ കമ്പനികൾക്ക്  നേരിട്ട് വാങ്ങാനാകും. സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലിൽ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിൻ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്.

സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമാവുകയും, വാക്സിൻ വിതരണത്തിൽ  അസമത്വം ഉണ്ടെന്ന വിമർശനമുയരുകയും ചെയ്തിരുന്നു. പുതിയ നയത്തിലൂടെ ഈ പരാതികൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം . സംസ്ഥാനങ്ങളിലെ, ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവും നൽകുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com