അപകീര്‍ത്തി പരാമര്‍ശം; മുന്‍ പ്രധാനമന്ത്രി ദേവഗൗഡ രണ്ടു കോടി നല്‍കാന്‍ കോടതി ഉത്തരവ്

അപകീര്‍ത്തി പരാമര്‍ശം; മുന്‍ പ്രധാനമന്ത്രി ദേവഗൗഡ രണ്ടു കോടി നല്‍കാന്‍ കോടതി ഉത്തരവ്
എച്ച്ഡി ദേവഗൗഡ/ഫയല്‍ ചിത്രം
എച്ച്ഡി ദേവഗൗഡ/ഫയല്‍ ചിത്രം

ബംഗളൂരു: ടെലിവിഷന്‍ അഭിമുഖത്തിനിടെ സ്വകാര്യ കമ്പനിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഗൗഡയുടെ പരാമര്‍ശം അപകീര്‍ത്തികരമെന്ന് സിറ്റി സിവില്‍ ജഡ്ജി മല്ലനഗൗഡ വിധിച്ചു.

കന്നട വാര്‍ത്താ ചാനലില്‍ അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്റര്‍പ്രൈസ് (നൈസ്) എന്ന കമ്പനിക്ക് എതിരെയാണ് മുന്‍ പ്രധാനമന്ത്രി സംസാരിച്ചത്. ബിദര്‍ സൗത്തിലെ മുന്‍ എംഎല്‍എ കൂടിയായ മാനേജിങ് ഡയറക്ടര്‍ അശോക് ഖേനി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

നൈസ് നടപ്പാക്കുന്ന പദ്ധതി കൊള്ളയാണെന്നായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം. പദ്ധതി കര്‍ണാടക ഹൈക്കോടതിയും  സുപ്രീം കോടതിയും അംഗീകരിച്ചതാണെന്ന് സിവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ജനങ്ങളുടെ വിശാല താത്പര്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ്. ഇത്തരമൊരു പദ്ധതിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പൊറുക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com