പ്രധാനമന്ത്രിയുടെ 'കശ്മീര്‍ യോഗം'; പങ്കെടുക്കുമെന്ന് ഗുപ്കാര്‍ സഖ്യവും കോണ്‍ഗ്രസും

ജമ്മു കശ്മീര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ഗുപ്കാര്‍ സഖ്യവും കോണ്‍ഗ്രസും
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ഗുപ്കാര്‍ സഖ്യവും കോണ്‍ഗ്രസും. സോണിയ ഗാന്ധി അധ്യക്ഷയായ യോഗത്തില്‍, പങ്കെടുക്കാന്‍ തീരുമാനമായതായി കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ വക്താവ് രവീന്ദര്‍ ശര്‍മ പറഞ്ഞു. 

കശ്മീരിലെ പതിനാല് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്  വ്യാഴാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണമുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി രൂപീകരിച്ച ഗുപ്കാര്‍ സഖ്യവും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും യോഗത്തില്‍ പങ്കെടുക്കുമെന്നും ഗുപ്കാര്‍ സഖ്യത്തിന്റെ അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് ശേഷം, കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ആദ്യത്തെ സര്‍വകക്ഷി യോഗമാണിത്. കശ്മീരിന് സംസ്ഥാന പദവി നല്‍കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com