യെച്ചൂരിയും രാജയുമില്ല ; പവാറിന്റെ യോഗത്തില്‍ നീലോല്‍പല്‍ ബസുവും ബിനോയ് വിശ്വവും പങ്കെടുക്കും

യോഗത്തിലേക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എഐസിസി അറിയിച്ചു
ഡി രാജയും, സീതാറാം യെച്ചൂരിയും/ ഫയൽ
ഡി രാജയും, സീതാറാം യെച്ചൂരിയും/ ഫയൽ

ന്യൂഡല്‍ഹി : ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷ ബദല്‍ രൂപീകരിക്കാന്‍ ശ്രമെന്ന അഭ്യഹങ്ങള്‍ക്കിടെ, എന്‍സിപി അദ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. വൈകീട്ട് നാലിനാണ് യോഗം. യോഗത്തില്‍ സംബന്ധിക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു. 

എന്നാല്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുക്കേണ്ടതില്ലെന്നും സിപിഎമ്മും സിപിഐയും തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് നീലോല്‍പ്പല്‍ ബസുവും സിപിഐയില്‍ നിന്ന് ബിനോയ് വിശ്വവുമാകും യോഗത്തില്‍ പങ്കെടുക്കുക. 

അജണ്ട വ്യക്തമല്ലാത്തതിനാല്‍ നേരത്തെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നുരാവിലെ ചേര്‍ന്ന ഇരുപാര്‍ട്ടികളുടെയും നേതൃയോഗമാണ്, പാര്‍ട്ടി പ്രതിനിധികളെ യോഗത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. 

യോഗത്തിലേക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എഐസിസി അറിയിച്ചു. അതേസമയം കോണ്‍ഗ്രസില്‍ എതിര്‍പ്പ് ഉയര്‍ത്തി നില്‍ക്കുന്ന കപില്‍ സിബല്‍, വിവേക് തന്‍ഹ, മനീഷ് തിവാരി തുടങ്ങി ചില നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com