എഫ്‌ഐആറുകള്‍ സ്റ്റേ ചെയ്യണം; എല്ലാ കേസും ഡല്‍ഹിയിലേക്ക് മാറ്റണം; രാംദേവ് സുപ്രീംകോടതിയില്‍

അലോപ്പതി ചികിത്സയ്ക്ക് എതിരായി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്ന എഫ്‌ഐആറുകള്‍ സ്റ്റേ എന്നാവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രീംകോടതിയെ സമീപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി:അലോപ്പതി ചികിത്സയ്ക്ക് എതിരായി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്ന എഫ്‌ഐആറുകള്‍ സ്റ്റേ ചെയ്യണമെന്നും ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഡല്‍ഹിയില്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് യോഗ ഗുരു ബാബ രാംദേവ് സുപ്രീംകോടതിയെ സമീപിച്ചു. 

അലോപ്പതി മരുന്നുകള്‍കക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന രാംദേവിന്റെ പരാമര്‍ശത്തിന് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധിപേര്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ കേസ് കൊടുത്തിരുന്നു. ഇവയെല്ലാം ഒരുമിച്ചാക്കണമെന്നാണ് രാംദേവിന്റെ ആവശ്യം. 

അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷണക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിണ്ടെന്നും ഓകസിജന്‍ കിട്ടാതെ മരിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ അലോപ്പതി മരുന്നുകള്‍ കാരണം മരിച്ചിട്ടുണ്ടെന്നുമായിരുന്നു രാംദേവിന്റെ പരാമര്‍ശം. 

ഇതിന് പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാംദേവിന് എതിരെ ആയിരം കോടിയുടെ മാനനഷ്ടക്കേസ് നല്‍യിരുന്നു. പരാമര്‍ശം കോവിഡ് മുന്നണി പോരാളികളെ അപമാനിക്കുന്നതാണ് എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com