അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് ഡെൽറ്റ പ്ലസ് വൈറസ്; ജാഗ്രത ശക്തമാക്കാൻ നിർദേശം

പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; കൊവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. നിലവിൽ വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണ് ഡെൽറ്റ് പ്ലസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ വ്യാപനത്തിനും സാധ്യതയുണ്ട്. എന്നാൽ വാക്സിൻ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി മറ്റു വകഭേദങ്ങൾക്കു സമാനമാണ്. കേരളത്തിൽ പത്തനംതിട്ടയിലും പാലക്കാട്ടുമുൾപ്പെടെ രാജ്യത്ത് 40 ഇടങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com