കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിന് ആദയ നികുതി ഇളവ്; പ്രഖ്യാപനവുമായി കേന്ദ്രം

കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിന് ആദയ നികുതി ഇളവ്; പ്രഖ്യാപനവുമായി കേന്ദ്രം
അനുരാഗ് താക്കൂര്‍ / എഎന്‍ഐ ചിത്രം
അനുരാഗ് താക്കൂര്‍ / എഎന്‍ഐ ചിത്രം

ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് നൽകുന്ന സഹായ ധനത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2019 മുതൽ കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിനാണ് ഇളവ് ലഭിക്കുക. 

ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ലക്ഷത്തിൽ താഴെയുള്ള തുകകൾക്കാണ് ഇളവ്. തൊഴിലുടമ ജീവനക്കാർക്കോ, ഒരു വ്യക്തി മറ്റൊരാൾക്കോ കോവിഡ് ചികിത്സയ്ക്കായി നൽകുന്ന തുക പൂർണമായും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നൽകുന്ന ധന സഹായവും ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നൽകുന്ന ധന സഹായത്തേയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. തുക പത്ത് ലക്ഷത്തിൽ കൂടരുത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com