ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്ക്, കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ കൂടുതൽ

11 സംസ്ഥാനങ്ങളിലായാണ് 50 പേരിൽ വൈറസ് വകഭേദം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി;  ഡെൽറ്റ പ്ലസ് വൈറസ് ബാധ രാജ്യത്ത് കൂടുതൽ ഭീഷണിയാവുകയാണ്. രാജ്യത്ത് 50 പേർക്കാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേരിൽ വൈറസ് വകഭേദം കണ്ടെത്തിയത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. 

ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ , കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ്  ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു. പുതിയ വൈറസ് ഭീഷണിയാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രത പുലർത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗർഭിണികൾക്ക് വാക്സിൻ നൽകാനുള്ള മാർഗ നിർദേശങ്ങൾ നൽകിയതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിൽ പാലക്കാടാണ് ഡെൽറ്റ പ്ലസ് വൈറസ് ബാധ ഭീഷണിയാകുന്നത്. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിൽ നിന്നുള്ള സാമ്പിളുകളിലാണ് ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com