'ഞങ്ങള്‍ വരുന്നു'; ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നൂറു സീറ്റില്‍ മത്സരിക്കും; ഒവൈസിയുടെ പ്രഖ്യാപനം

അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നൂറു സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി
അസദുദ്ദീന്‍ ഒവൈസി/ഫയല്‍ ഫോട്ടോ
അസദുദ്ദീന്‍ ഒവൈസി/ഫയല്‍ ഫോട്ടോ

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നൂറു സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മുസ്ലും ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. വെസ്റ്റേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തെരഞ്ഞെടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായവരെ മത്സരിപ്പിക്കും. മുസ്ലിങ്ങളെ മാത്രമല്ല സ്ഥാനാര്‍ത്ഥിയാക്കുക-പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് തങ്ങള്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഉത്തര്‍പ്രദേശ്, ഞങ്ങള്‍ വരികയാണ്' എന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട്, തെലങ്കാനയിലെ എഐഎംഐഎം നിയമസഭ കക്ഷി നേതാവ് അക്ബറുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ കുറിച്ചു. 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എഐഎംഐഎം പ്രധാനപ്പെട്ട അഞ്ചു സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ബിജപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതില്‍ ഒവൈസിയുടെ പാര്‍ട്ടി നിര്‍ണായക ഘടകമായെന്ന് ആര്‍ജെഡി സഖ്യം ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com