കോവിഡ് മൂന്നാം തരംഗം വൈകിയേക്കും, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കുട്ടികളുടെ വാക്‌സിന്‍ ജൂലൈ അവസാനം: വിദഗ്ധ സമിതി 

കോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി
വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ
വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഐസിഎംആര്‍ പഠനം പറയുന്നത് മൂന്നാം തരംഗം വൈകുമെന്നാണ്. ഇത് അവസരമായി കണ്ട് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. രണ്ടാം തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. കോവിഡ് മൂന്നാം തരംഗം എന്നു വരുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. മൂന്നാം തരംഗം വൈകുമെന്നാണ് ഐസിഎംആര്‍ പഠനം പറയുന്നതെന്ന് ഡോ എന്‍  കെ അറോറ പറയുന്നു. അങ്ങനെയങ്കില്‍ ആറു മുതല്‍ എട്ടുമാസം വരെ സമയം ലഭിക്കും. ഇതിനകം എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുംദിവസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില്ലയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഏകദേശം പൂര്‍ത്തിയായി. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ കുട്ടികള്‍ക്ക് സൈഡഡ് കാഡില വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com