'ഓലമടല്‍ സമരം'; വ്യത്യസ്ത പ്രതിഷേധവുമായി ലക്ഷദ്വീപ് ജനത

തേങ്ങയും, മടലും, ഓലയും, ചിരട്ടയുമൊന്നും പൊതു ഇടങ്ങളില്‍ ഇടരുതെന്ന ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം
ലക്ഷദ്വീപ്/ ഫയല്‍ ചിത്രം
ലക്ഷദ്വീപ്/ ഫയല്‍ ചിത്രം


കവരത്തി: ഭരണകൂടത്തിന് എതിരെ ഓലമടല്‍ സമരവുമായി ലക്ഷദ്വീപ് നിവാസികള്‍. തേങ്ങയും, മടലും, ഓലയും, ചിരട്ടയുമൊന്നും പൊതു ഇടങ്ങളില്‍ ഇടരുതെന്ന ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. 

തിങ്കളാഴ്ച പറമ്പില്‍ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനുമുകളില്‍ കിടന്നാണ് ദ്വീപ് നിവാസികള്‍ സമരം ചെയ്യുന്നത്. ലക്ഷദ്വീപ് ഖരമാലിന്യ സംസ്‌കരണ നിയമം 2018 പ്രകാരമാണ് ഭരണകൂടം ഉത്തരവിറക്കിയത്. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയിട്ടുമില്ല.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഓലമടല്‍ കത്തിച്ച് പരിസര മലിനീകരണത്തിന് ഇടയാക്കരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം, വീണ്ടും കര്‍ശന നടപടികളുമായി ഭരണകൂടം രംഗത്തെത്തി. കടല്‍ തീരത്തിന് 20 മീറ്ററിനുള്ളില്‍ നില്‍ക്കുന്ന വീടുകളും ശുചിമുറികളും പൊളിച്ചു നീക്കാനാണ് പുതിയ നിര്‍ദേശം. ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും ദ്വീപ് ഭരണകൂടം പറയുന്നു.

കവരത്തിയില്‍ 102 വീടുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. 30-ാം തിയതിക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com