മാതാപിതാക്കളെ സന്തോഷിപ്പിക്കണം, ബാങ്ക് കവര്‍ച്ച നടത്തി; സ്വര്‍ണാഭരണങ്ങളും കാറും സമ്മാനമായി നല്‍കി, 18കാരന്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ ബാങ്ക് കൊള്ളയടിച്ച രണ്ട് യുവാക്കളെ പൊലീസ് പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ബാങ്ക് കൊള്ളയടിച്ച രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മാതാപിതാക്കളെ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ വിദഗ്ധമായി പൊലീസ് കുടുക്കുകയായിരുന്നു.

നാഗ്പൂര്‍ ഇന്ദിരാഗാന്ധി നഗര്‍ ബാരനല്‍ സ്‌ക്വയറിലെ സഹകരണ ബാങ്കിലാണ് മോഷണം നടത്തിയത്. 4.78 ലക്ഷം രൂപയാണ് കവര്‍ന്നത്. 18 വയസുള്ള അജയ് ബഞ്ചാരയെയും സഹായി പ്രദീപ് താക്കൂറിനെയും അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. മാതാപിതാക്കളെ സന്തോഷിപ്പിക്കാനായി ഒരു ലക്ഷം രൂപയുടെ സമ്മാനമാണ് നല്‍കിയത്. അമ്മയ്ക്ക് അജയ് ബജാര 50000 രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങി നല്‍കി. അച്ഛന് 40000 രൂപയൂടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി നല്‍കിയതായും പൊലീസ് പറയുന്നു. 

ബജാരയ്ക്ക് മാതാപിതാക്കളെ സന്തോഷിപ്പിക്കണമെന്ന മോഹമായിരുന്നു. എന്നാല്‍ കുട്ടിയായപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയ മാതാപിതാക്കളോട് പ്രതികാരം തീര്‍ക്കണമെന്ന ആഗ്രഹമായിരുന്നു പ്രദീപിനെന്ന് പൊലീസ് പറയുന്നു. മോഷ്്ടിച്ച പണം ഉപയോഗിച്ച് ഇരുവരും വിലക്കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി രാജസ്ഥാനിലേക്ക് മുങ്ങാന്‍ പദ്ധതിയിടുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com