ബം​ഗാൾ രാഷ്ട്രീയ സംഘർഷം; ഇരകൾക്ക് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാം

ബം​ഗാൾ രാഷ്ട്രീയ സംഘർഷം; ഇരകൾക്ക് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാം
ഇരകളുടെ വീടുകൾ സന്ദർശിക്കുന്ന സമിതി അം​ഗങ്ങൾ/ എഎൻഐ
ഇരകളുടെ വീടുകൾ സന്ദർശിക്കുന്ന സമിതി അം​ഗങ്ങൾ/ എഎൻഐ

കൊൽക്കത്ത: നിയമസഭാ തെര‍ഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബം​ഗാളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങൾ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരാതികള്‍ കേള്‍ക്കും. കൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. മനുഷ്യാവകാശ കമ്മീഷൻ അം​ഗം രാജീവ് ജെയ്ൻ നേതൃത്വം നൽകുന്ന സമിതിയാണ് പരാതികൾ കേൾക്കുക.

അക്രമങ്ങൾക്ക് ഇരയായവർക്ക് പരാതി നൽകാമെന്ന് കമ്മീഷൻ വ്യക്തമാക്കി. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍  അന്വേഷണം നടത്തും. ഇരകൾക്ക് പരാതികള്‍ നേരിട്ടോ അല്ലാതെയോ അറിയിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. 

പശ്ചി മബംഗാളിൽ നിയമസഭാ  തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന്  പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂൽ- ബിജെപി സംഘർഷമുണ്ടായത്. അക്രമങ്ങളിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com