12കാരിക്ക് അധ്യാപകന്റെ പ്രണയലേഖനം, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; നാട്ടുകാര്‍ മുഖത്ത് കരിഓയില്‍ ഒഴിച്ചു, തലമുണ്ഡനം ചെയ്തു, മര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2021 03:51 PM  |  

Last Updated: 27th June 2021 03:58 PM  |   A+A-   |  

Teacher thrashed, tonsured

ഫയല്‍ ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 12 വയസുകാരിക്ക് പ്രണയലേഖനം നല്‍കിയ ടീച്ചര്‍ക്ക് മര്‍ദ്ദനം. മുഖത്ത് കരിഓയില്‍ ഒഴിച്ചും തലമുണ്ഡനം ചെയ്തും 24 വയസുള്ള യുവാവിനെ നാടുമുഴുവന്‍ നടത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഝാന്‍സിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വൈഭവ് നായക്കിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. സ്വകാര്യ സ്‌കൂളിലെ ടീച്ചറായ വൈഭവ് നായക്‌ 12 വയസുകാരിക്ക് പ്രണയലേഖനം നല്‍കിയതാണ് പ്രകോപനത്തിന് കാരണം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് 12 വയസുകാരി. ബ്ലാക്ക്‌മെയില്‍ ചെയ്ത് നിര്‍ബന്ധിച്ച് ഫോണ്‍ ചെയ്യിപ്പിക്കാനും പെണ്‍കുട്ടിയെ ഇയാള്‍ പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. ഫോണില്‍ സംസാരിച്ചില്ലായെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

സംഭവം അറിഞ്ഞ് നാട്ടുകാര്‍ ടീച്ചറെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ തലമുണ്ഡനം ചെയ്ത് മുഖത്ത് കരിഓയില്‍ ഒഴിച്ചു. തുടര്‍ന്ന് ഗ്രാമത്തിലുടനീളം നടത്തിച്ചതായും പൊലീസ് പറയുന്നു. കുട്ടിയെ ടീച്ചര്‍ ഉപദ്രവിച്ചതായി അച്ഛന്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് അനുസരിച്ച് ടീച്ചര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.