കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യൂറോപ്പില്‍ യാത്രാ തടസ്സം; ഉടന്‍ പരിഹാരമെന്ന് പൂനാവാല

കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യൂറോപ്പില്‍ യാത്രാ തടസ്സം; ഉടന്‍ പരിഹാരമെന്ന് പൂനാവാല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു പോവുന്നവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടാവുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അദാര്‍ പൂനാവാല. നയതന്ത്രതലത്തിലും റെഗുലേറ്റര്‍ തലത്തിലും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുമെന്ന് പൂനാവാല പറഞ്ഞു.

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോവുന്നവര്‍ക്കു യാത്രയില്‍ തടസ്സങ്ങള്‍ നേരിടുന്നതായുള്ള പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഉന്നതതലത്തില്‍ പരിഹരിക്കേണ്ട വിഷയമാണ്. ഇതിനായി നയതന്ത്ര തലത്തിലും റെഗുലേറ്റര്‍ തലത്തിലും ഇടപെടല്‍ നടത്തുമെന്ന് ഏവര്‍ക്കും ഉറപ്പു നല്‍കുന്നതായി പൂനാവാല അറിയിച്ചു.

നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടുള്ള ഓക്‌സ്ഫഡ് ആസ്ട്രാ സെനകയുടെ വാക്‌സെവ്രിയ എന്ന വാക്‌സിന്‍ ആണ്. ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരിലാണ് ഇതേ വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്നത്. ബ്രാന്‍ഡ് പേരുകളിലെ വ്യത്യാസം കാരണം കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്രാ തടസ്സം  നേരിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

ബയോഎന്‍ടെക്‌സ്-ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍ എ്ന്നിവയുടെ വാക്‌സിനുകള്‍ക്കും യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ അംഗീകാരമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com