മാസത്തില്‍ 5ലക്ഷം രൂപ ശമ്പളം; പകുതിയും നികുതിയായി നല്‍കുന്നു; രാഷ്ട്രപതി

നാടിന്റെ വികസനത്തിനായി എല്ലാവരും നികുതി അടയ്ക്കണമെന്ന അഭ്യര്‍ഥനയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശിലെത്തിയ രാംനാഥ് കോവിന്ദ്‌
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശിലെത്തിയ രാംനാഥ് കോവിന്ദ്‌

ന്യൂഡല്‍ഹി: നാടിന്റെ വികസനത്തിനായി എല്ലാവരും നികുതി അടയ്ക്കണമെന്ന അഭ്യര്‍ഥനയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. താനും നികുതി അടയ്ക്കുന്നുണ്ട്. നികുതി അടച്ചതിന് ശേഷവും താന്‍ ഒരുമാസം സ്വരുക്കൂട്ടന്നതിനെക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നവര്‍ ചുറ്റിലുമുണ്ടെന്ന് കോവിന്ദ് പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി ജന്മനാടായ ഉത്തര്‍പ്രദേശില്‍ എത്തിയത്. ന്യൂഡല്‍ഹയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ വെള്ളിയാഴ്ചയാണ് അദ്ദേഹം കാണ്‍പുരിലെത്തിയത്. ജന്മാട്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എല്ലാവരും നികുതിയട്ക്കണമെന്ന് രാഷ്ട്രപതി അഭ്യര്‍ഥിച്ചത്.

രാഷ്ട്രപതിയാണ് രാജ്യത്ത് ഏറ്റവും കുടുതല്‍ ശമ്പളം വാങ്ങുന്നത്. അഞ്ച് ലക്ഷം രൂപയാണ് തന്റെ പ്രതിമാസ ശമ്പളം. അതില്‍ 2.75 ലക്ഷം രൂപ മാസം തോറും നികുതിയായി അടയ്ക്കുന്നുണ്ടെന്നും കോവിന്ദ് പറഞ്ഞു. എന്നെക്കാള്‍ ഏറെ സമ്പാദിക്കുന്നവര്‍ ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നികുതികള്‍ വികസനത്തിലേക്ക് നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനാണ് താന്‍ ഇത് പറയുന്നത്. ഒരാള്‍ നികുതിയടച്ചില്ലെങ്കില്‍ അത് തന്റെയും നിങ്ങളുടെയും നഷ്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഗ്രാമത്തില്‍ നിന്നുള്ള തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് രാജ്യത്തെ പരമോന്നത പദവി ലഭിക്കുമെന്ന് സ്വപ്നങ്ങളില്‍ പോലും താന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം അത് സാധ്യമാക്കിയെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു. താന്‍ എവിടെയെങ്കിലും എത്തിച്ചേര്‍ന്നെങ്കില്‍ അതിന്റെ ബഹുമതി ഈ ഗ്രാമത്തിന്റെ മണ്ണിനും എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com