ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായി, 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്; കല്യാണത്തിന് ഒത്താശ ചെയ്ത ബന്ധുക്കള്‍ക്കെതിരെയും നടപടി

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹത്തിന് 17കാരന്‍ കരുക്കള്‍ നീക്കിയത്. 

ബംഗളൂരുവിലാണ് സംഭവം. 20കാരിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. ചിക്കമംഗളൂരുവിലെ ഗ്രാമത്തില്‍ നിന്നാണ് ആണ്‍കുട്ടി വരുന്നത്. ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.  വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജൂണ്‍ 16ന് ക്ഷേത്രത്തില്‍ വച്ചാണ് യുവതി വിവാഹം കഴിച്ചത്. 17കാരന്റെ ബന്ധുക്കളുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം.

എന്നാല്‍ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ, ഗ്രാമവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 21കാരന് 17 വയസ് മാത്രമേ പ്രായമുള്ളുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിക്കെതിരെയും ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com