27കാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി, ഭാര്യ ഡെല്‍റ്റ പ്ലസ് വകഭേദം വന്ന് മരിച്ചെന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍; ചുരുളഴിച്ച് പൊലീസ് 

ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസിന്റെ ദുരൂഹത പരിഹരിച്ച് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസിന്റെ ദുരൂഹത പരിഹരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 27കാരിയാണ് മരിച്ചത്. ഭാര്യയെ കൊന്നത് ഭര്‍ത്താവാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിന് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

എസ്‌വിആര്‍ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്ത് നിന്ന് അഞ്ചുദിവസം മുന്‍പ് കണ്ടെത്തിയ മൃതദേഹത്തിന്റെ പിന്നിലെ ദുരൂഹതയുടെ ചുരുളാണ് അഴിച്ചത്.27വയസുകാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുടുംബാംഗങ്ങളോട് നുണ പറഞ്ഞതായി പൊലീസ് പറയുന്നു. കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചാണ് ഭാര്യ മരിച്ചതെന്നായിരുന്നു ശ്രീകാന്തിന്റെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ തന്നെ മൃതദേഹം ദഹിപ്പിച്ചതായും ശ്രീകാന്ത് പറഞ്ഞതായി പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കൊല്ലപ്പെട്ട യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രീകാന്തിനെ സഹായിച്ച കാബ് ഡ്രൈവറെ പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരിച്ചത് ഭുവനേശ്വരിയാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു ഭുവനേശ്വരി. ശ്രീകാന്തിനെ 2019ലാണ് ഭുവനേശ്വരി വിവാഹം കഴിച്ചത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടമായി. തുടര്‍ന്ന്് താമസം തിരുപ്പതിയിലേക്ക് മാറ്റി. ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ശ്രീകാന്ത് മദ്യത്തിന് അടിമയായി മാറിയെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായി. കഴിഞ്ഞ ദിവസം രാത്രി വഴക്കിനിടെ, ഭാര്യയെ ശ്രീകാന്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ആശുപത്രി പരിസരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ ശ്രീകാന്ത് തിരികെ വന്ന് മൃതദേഹത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ ഭുവനേശ്വരിയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീകാന്ത് നുണ പറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ശ്രീകാന്തിനെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com