മോഡേണ വാക്‌സിനും ഇന്ത്യയിലേക്ക്, ഉടന്‍ അനുമതി; സിപ്ല ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ മോഡേണ ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു
മോഡേണ വാക്‌സിന്‍, ഫയല്‍/എഎഫ്പി
മോഡേണ വാക്‌സിന്‍, ഫയല്‍/എഎഫ്പി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ മോഡേണ ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു. ഉടന്‍ തന്നെ മോഡേണയുടെ കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മോഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മോഡേണയുടെ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക സിപ്ലയാണ്. മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ പറയുന്നത്. മോഡേണ വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണ് ഡിസിജിഐ വൃത്തങ്ങള്‍ നല്‍കിയ സൂചന. അനുമതി ലഭിച്ചാല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ഒരു വാക്‌സിന് അടിയന്തര ഉപയോഗത്തിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചാല്‍ വിപണനത്തിന് അനുമതി നല്‍കാമെന്ന് സിപ്ലയുടെ അപേക്ഷയില്‍ പറയുന്നു. വാക്‌സിന്‍ പരീക്ഷണമില്ലാതെയോ, വാക്‌സിന്‍ സ്വീകരിച്ച നൂറ് പേരുടെ സുരക്ഷാ വിവരങ്ങള്‍ പരിശോധിക്കാതെയോ തന്നെ വിപണനത്തിന് അനുമതി നല്‍കാമെന്നാണ് അപേക്ഷയില്‍ സിപ്ല പറയുന്നത്. മോഡേണ വാക്‌സിന്റെ അംഗീകാരം സംബന്ധിച്ച് ഈ ആഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com