അമൂല്‍ പാലിന് ലിറ്ററിന് രണ്ട് രൂപ കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതല്‍

പുതിയ നിരക്ക് ജൂലൈയ് ഒന്നു മുതല്‍ രാജ്യവ്യാപകമായി നിലവില്‍ വരും.
അമൂല്‍ പാല്‍ ഫയല്‍ ചിത്രം
അമൂല്‍ പാല്‍ ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഉത്പാദനച്ചെലവില്‍ ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് അമൂല്‍. പുതിയ നിരക്ക് ജൂലൈയ് ഒന്നു മുതല്‍ രാജ്യവ്യാപകമായി നിലവില്‍ വരും. 2019 മെയ് മാസത്തിലാണ് അമൂല്‍ പാലിന് അവസാനമായി വില വര്‍ധിപ്പിച്ചത്.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ അര ലിറ്റര്‍ അമൂല്‍ താസയ്ക്ക് 24 രൂപയും അമൂല്‍ ഗോള്‍ഡിന് 28 രൂപയും അമൂല്‍ ഡയമണ്ടിന് 29 രൂപയും അമൂല്‍ ശക്തിയ്ക്ക് 26 രൂപയും ആയിരിക്കും നിരക്ക്.

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജിസിഎംഎംഎഫ് മാനേജിങ് ഡയറക്ടര്‍ സോധി പറഞ്ഞു. പാ്‌ക്കേജിങ് ചെലവും ഗതാഗത ചെലവും ക്രമാനുഗതമായി വര്‍ധിച്ചത് പാലിന്റെ വില വര്‍ധനയ്ക്ക് കാരമണമായെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com