സിദ്ദുവിനെ അനുനയിപ്പിച്ച് രാഹുല്‍; '48 മണിക്കൂറി'നുള്ളില്‍ പുതിയ റോള്‍

നാല് മണിക്കൂര്‍ നേരമാണ് പ്രിയങ്കയുമായി സിദു കൂടിക്കാഴ്ച നടത്തിയത്.
നവജ്യോത് സിങ് സിദ്ദു
നവജ്യോത് സിങ് സിദ്ദു

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ പ്രിയങ്ക ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. 

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മില്‍ ദീര്‍ഘകാലമായി അഭിപ്രായ വ്യത്യാസം തുടരുകയാണ്. ഇതേതുടര്‍ന്നാണ് സിദ്ദുവിനെ ഡല്‍ഹിക്കു വിളിപ്പിച്ചത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ സിദ്ദുവിനു പുതിയ ചുമതല നല്‍കി പ്രശ്‌നംഒത്തുതീര്‍പ്പാക്കാനാണു ശ്രമം. നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ പുതിയ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാല് മണിക്കൂര്‍ നേരമാണ് പ്രിയങ്കയുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയത്. രാത്രി 7.30ഓടെയായിരുന്നു രാഹുലുമായുള്ള കൂടിക്കാഴ്ച. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കാന്‍ഡിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ന്യൂഡല്‍ഹിയിലേക്കു രാഹുല്‍ വിളിപ്പിച്ചിട്ടുണ്ടെന്ന കാര്യം സിദ്ദു തന്നെയാണു കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ സിദ്ദുവുമായി ഒരു ചര്‍ച്ചയും നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

സിദ്ദുവിനെ ഉപമുഖ്യമന്ത്രിയോ പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റോ ആക്കുന്നതിനോടു യോജിപ്പില്ലെന്ന് അമരീന്ദര്‍ സിങ് നേരത്തേ പറഞ്ഞിരുന്നു. 2017ല്‍ പഞ്ചാബില്‍ അമനീന്ദര്‍ സിങ് സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ സിദ്ദുവിനും മന്ത്രി സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചതായി 2019ല്‍ സിദ്ദു പ്രഖ്യാപിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com