സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സിൻ വാങ്ങിവയ്ക്കരുത്, കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രം, 

ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീൻ പരമാവധി വാങ്ങാം
ചിത്രം:പിടിഐ
ചിത്രം:പിടിഐ


ന്യൂഡൽഹി; രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമാനു​ഗതമായി കുറക്കണമെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളോടാണ് നിർദേശം. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ആകാം. ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

അതിനിടെ സ്വകാര്യ ആശുപത്രികൾ കോവിഡ് വാക്സിൻ സംഭരിക്കുന്നതിനെക്കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി.  സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സീൻ സംഭരിച്ച് വെക്കരുതെന്നാണ് നിർദേശിച്ചത്. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീൻ പരമാവധി വാങ്ങാം. 

50 ബെഡുള്ള ആശുപത്രികൾ 3000 വാക്സീൻ വരെ നൽകാം.50 മുതൽ 300 ബെഡുള്ള ആശുപത്രികൾക്ക് 6000 വരെയും, 300 ൽ കൂടുതൽ ബെഡുള്ള ആശുപത്രികൾക് 10,000 ഡോസ് വാക്സീൻ വരെയും വാങ്ങാമെന്നും കേന്ദ്രം അറിയിച്ചു. അതേ സമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്നുണ്ടാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com