മഹാരാഷ്ട്രയില്‍ പുതിയ ചിലന്തി വര്‍ഗം, അജ്മല്‍ കസബിനെ പിടിച്ച് വീരമൃത്യു വരിച്ച തുക്കാറാമിന്റെ പേര്, ആദരം 

മഹാരാഷ്ട്രയില്‍ പുതിയതായി കണ്ടെത്തിയ ചിലന്തി വര്‍ഗത്തിന് അജ്മല്‍ കസബ് എന്ന ഭീകരനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേര് നല്‍കി
പുതിയ ചിലന്തി വര്‍ഗം, തുക്കാറാം ജി ഓംബ്‌ലെ/ ട്വിറ്റര്‍
പുതിയ ചിലന്തി വര്‍ഗം, തുക്കാറാം ജി ഓംബ്‌ലെ/ ട്വിറ്റര്‍

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയതായി കണ്ടെത്തിയ ചിലന്തി വര്‍ഗത്തിന് അജ്മല്‍ കസബ് എന്ന ഭീകരനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേര് നല്‍കി. മുംബൈ ഭീകരാക്രമണത്തില്‍ അജ്മല്‍ കസബിനെ ജീവനോടെ ഇന്ത്യയ്ക്ക് പിടികൂടാന്‍ കഴിഞ്ഞത് തുക്കാറാം ജി ഓംബ്ലെയുടെ ധീരമായ ചെറുത്തുനില്‍പ്പിലൂടെയാണ്. ഇതിന്റെ ആദരസൂചകമായാണ് മഹാരാഷ്ട്രയില്‍ നിന്നു കണ്ടെത്തിയ രണ്ട് ചിലന്തി വര്‍ഗത്തില്‍ ഒന്നിന് ഇദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.

ആയുധം ഒന്നും ഇല്ലാതെ തന്നെ കസബിനെ ചുറ്റിപ്പിടിച്ച് തുക്കാറാം കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹം വെടിയേറ്റ് വീരമൃത്യു വരിച്ചത്. രാജ്യം അശോകചക്ര നല്‍കി തുക്കാറാമിനെ ആദരിച്ചിരുന്നു. മഹാരാഷ്ട്രില്‍ നിന്നു കണ്ടെത്തിയ രണ്ട് ചിലന്തി വര്‍ഗത്തില്‍ ഒന്ന് ഇനി മുതല്‍  'എസിയസ് തുക്കാറാമി' എന്നാകും അറിയപ്പെടുക. 

മുംബൈയിലെ താനെ, ആരേ മില്‍ക്ക് കോളനി എന്നിവിടങ്ങളില്‍ നിന്നാണ് ഈ ചിലന്തികളെ കണ്ടെത്തിയത്. ഗവേഷകനായ ധ്രുവ് പ്രജാപതിയും രാജേഷ് സനപ്പുമാണ് പുതിയ രണ്ട് വര്‍ഗം ചിലന്തികളെ കണ്ടെത്തിയത്. രണ്ടാമത്തെ ഇനത്തിന് 'ഫിന്റെല്ല ചോല്‍കി' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ നീക്കത്തെ പ്രശംസിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com