രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ചത് 2100 കോടി രൂപ, പ്രതീക്ഷിച്ചതിനേക്കാള്‍ ആയിരം കോടി അധികം

രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ചത് 2100 കോടി രൂപ, പ്രതീക്ഷിച്ചതിനേക്കാള്‍ ആയിരം കോടി അധികം
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ധനസമാഹരണത്തില്‍ ലഭിച്ചത് 2100 കോടി രൂപ. നാല്‍പ്പത്തിനാലു ദിവസമാണ് രാമക്ഷേത്രത്തിനായി പൊതുജനങ്ങളില്‍നിന്നു ധനസമാഹരണം നടത്തിയത്. 

ധനസമാഹരണത്തിലൂടെ 1,100 കോടി രൂപ ലഭിക്കുമെന്നാണ് ക്ഷേത്ര ടെസ്റ്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആയിരം കോടിയോളം രൂപ സംഭാവനയായി എത്തി. 

രാജ്യത്തെ വിദൂര ഗ്രാമങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടെയും ഉദാരമായ സംഭാവനകളോടെയാണ് ധനസമാഹരണ യജ്ഞം അവസാനിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. 

അധികമായി ലഭിച്ച പണം ക്ഷേത്ര ടെസ്റ്റ് അയോധ്യയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പണം ദുരുപയോഗപ്പെടുത്തരുതെന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. രാമക്ഷേത്ര സമുച്ചയം പണിയുന്നതിനുള്ള ബജറ്റ് അന്തിമല്ലെന്നും നിര്‍മാണം പൂര്‍ത്തിയായ ശേഷം മാത്രമേ കൃത്യമായ തുക അറിയാന്‍ സാധിക്കുവെന്നും ക്ഷേത്ര ടെസ്റ്റ് അംഗം അനില്‍ മിശ്ര വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com