ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന് ; പ്രതീക്ഷയോടെ പാര്‍ട്ടികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 08:33 AM |
Last Updated: 02nd March 2021 08:33 AM | A+A A- |

കോണ്‍ഗ്രസ് ബിജെപി പതാകകള്‍ ഫയല്‍ ചിത്രം
അഹമ്മദാബാദ് : ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 81 മുനിസിപ്പാലിറ്റി, 31 ജില്ലാ പഞ്ചായത്ത്, 231 ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലായി 8,235 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 28നു നടന്ന തെരഞ്ഞെടുപ്പില്‍ 60.26 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ 58.82 ശതമാനവും, ജില്ലാപഞ്ചായത്തുകളില്‍ 65.80 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 66.60 ശതമാനവുമായിരുന്നു പോളിങ്. ഗോത്രവര്‍ഗക്കാര്‍ക്കു ആധിപത്യമുള്ള പഞ്ചമഹല്‍, ചോട്ടാ ഉദെപൂര്‍ മേഖലകളില്‍ നാട്ടുകാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.