തുറക്കാന്‍ സാധിച്ചില്ല, പട്ടാപ്പകല്‍ എടിഎം മെഷീന്‍ മുഴുവനായി പിഴുതെടുത്തു; ഗേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി 

തമിഴ്‌നാട്ടില്‍ എടിഎം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതെ വന്നതോടെ, മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ എടിഎം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതെ വന്നതോടെ, മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. എടിഎം മെഷീന്‍ കാണാതായതോടെ ഇടപാടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുപ്പൂറിലാണ് സംഭവം. ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലുപേര്‍ ചേര്‍ന്നാണ് എടിഎം മെഷീനുമായി കടന്നുകളഞ്ഞത്. മാസ്‌ക് ധരിച്ച് എത്തിയവരാണ് കവര്‍ച്ച നടത്തിയത്. 

എടിഎമ്മിന്റെ ഗേറ്റില്‍ മോഷ്ടാക്കള്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതില്‍ കയറിട്ട് കെട്ടിയാണ് എടിഎം മെഷീന്‍ കൊണ്ടുപോയത്. ഫെബ്രുവരി 19ന് എടിഎമ്മില്‍ 15 ലക്ഷം രൂപ നിറച്ചതായി ബാങ്ക് അധികൃതര്‍ പറയുന്നു. ഞായറാഴ്ചയോടെ ഇത് ഒന്നരലക്ഷമായി ചുരുങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എടിഎമ്മില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ത്തിയിരുന്നില്ല. ബാങ്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com