ഡോക്ടര്‍മാര്‍ ഞെട്ടി; പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ 27കാരന്‍ കൈയും കാലും അനക്കി; അവിശ്വസനീയമായി പുതുജീവിതത്തിലേക്ക്

പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് 27കാരന് പുതുജീവന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: അവിശ്വസനീയമെന്നല്ലാതെ എന്ത് പറയാന്‍. പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് 27കാരന് പുതുജീവന്‍. ശങ്കര്‍ ഷണ്‍മുഖ് ഗോംബി എന്നായളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കര്‍ണാടകയിലെ മഹാലിംഗപൂരിലാണ് സംഭവം. 

റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ശനിയാഴ്ചയാണ് മഹാലിംഗപൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്ററില്‍ നി്ന്ന് മാറ്റിയാല്‍ മരണം ഉറപ്പാണെന്നും ബന്ധുക്കളെ അറിയിച്ചു. 

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച ഇയാളെ മഹാലിംഗപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗി മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയ ഡോക്ടര്‍മാറാണ് 27കാരന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ രോഗിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com