ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വേട്ടയ്ക്കിടെ സ്‌ഫോടനം: രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

ഝാര്‍ഖണ്ഡില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. പശ്ചിമ സിംഗ്ഭുമില്‍ ഹോയഹത്തു ഗ്രാമത്തില്‍ വനത്തില്‍ വച്ചാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്.

വ്യാഴാഴ്ച രാവിലെ 8.45ഓടേയാണ് സംഭവം.ഐഇഡി സ്‌ഫോടനമാണ് നടന്നത്. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുന്നതിന് രൂപം നല്‍കിയ പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമായ ഝാര്‍ഖണ്ഡ് ജാഗ്വാറിലെ ജവാന്മാരാണ് മരിച്ചത്. ദൗത്യസംഘത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഒരു സിആര്‍പിഎഫ് ജവാനും സ്‌ഫോടനത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമായി തുടരുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ഝാര്‍ഖണ്ഡ് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com