താജ്മഹലിന് ബോംബ് ഭീഷണി ; സന്ദര്‍ശകരെ ഒഴിപ്പിച്ചു ; അതീവ ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2021 11:11 AM  |  

Last Updated: 04th March 2021 11:11 AM  |   A+A-   |  

taj mahal

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് താജ്മഹല്‍ അടച്ചു. സന്ദര്‍ശകരെ വിലക്കി. ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു.


സ്ഥലത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. താജ്മഹല്‍ പരിസരത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തുകയാണ്.