ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കൂ, ഇനിയെല്ലാം ഓണ്‍ലൈനില്‍

ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് നടപടി
പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം

ന്യൂഡൽഹി; 18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പടെയുള്ള സേവനങ്ങളാണ് ഇന് ഓൺലൈനിലൂടെ നടത്താനാവുക. ആധാർ കാർഡ് ഉപയോ​ഗിച്ചാവും ഓൺലൈൻ സേവനം നടപ്പാക്കുക. ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് നടപടി. 

ഓൺലൈനിലേക്ക് മാറ്റുന്ന സേവനങ്ങൾ ഇവ; 

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ആർസിയിലും ലൈസൻസിലും വിലാസം മാറ്റൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്, ലൈസൻസിൽ നിന്ന് വാഹനത്തിന്റെ തരം മാറ്റൽ , താൽക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ, ഫുൾ ബോഡിയുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ, ഡ്യൂപ്ലിക്കേറ്റ് ആർസി അപേക്ഷ, ആർസിക്ക് എൻഒസിക്കുള്ള അപേക്ഷ, ഉടമസ്ഥാവരകാശം മാറ്റൽ നോട്ടീസ്, ഉടമസ്ഥാവകാശം മാറ്റൽ, ആർസിയുടെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അം​ഗീക‌‌ൃത കേന്ദ്രങ്ങളിൽ ഡ്രൈവിങ് പഠിക്കാൻ രജിസ്ട്രേഷനുള്ള അപേക്ഷ, ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന രജിസ്ട്രേഷനും രജിസ്ട്രേഷൻ മാർക്കും, ഹയർ പർച്ചേഴ്സ് എ​ഗ്രിമെന്റ് എൻഡോഴ്സ്മെന്റ്, ഹയർ പർച്ചേഴ്സ് എ​ഗ്രിമന്റ് അവസാനിപ്പിക്കൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com