രണ്ടുവര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്ത യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയുടെ പ്രതികാരം, അറസ്റ്റ്

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇരയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇരയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മുത്തശ്ശി നല്‍കിയ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടുവര്‍ഷം മുന്‍പ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രദീപ് ബിഷ്‌ണോയിയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 

യുവതി ബ്യൂട്ടി പാര്‍ലര്‍ നടത്തിയാണ് ജീവിക്കുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതി മുത്തശിക്കൊപ്പമാണ് കഴിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്റെ പുറത്ത് സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. 

വീട്ടില്‍ പ്രദീപ് ബിഷ്‌നോണി അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് മുത്തശിയുടെ പരാതിയില്‍ പറയുന്നു. വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ പ്രതി യുവതിയെ ദേഷ്യത്തോടെ ഒച്ചത്തില്‍ വിളിച്ചു.ഈസമയത്ത് യുവതിയുടെ മകന്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. പ്രദീപിന്റെ ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തുവന്ന ചെറുമകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം യുവാവ് തീകൊളുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 90 ശതമാനവും പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്.

രണ്ടുവര്‍ഷം മുന്‍പ് തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി പ്രദീപിനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ പോയ പ്രദീപ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com