ചികില്‍സയിലുള്ളവര്‍ വീണ്ടും 1.8 ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,327 പേര്‍ക്ക്, 108 മരണം

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 1,80,304 ആയി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ  18,327 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14,234 പേര്‍ രോഗമുക്തരായി. 108 പേര്‍ ഇന്നലെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ആദ്യം കോവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിലേക്ക് താഴ്ന്നതായിരുന്നു. പുതിയ ഉയര്‍ച്ച രോഗവ്യാപനം വീണ്ടും സജീവമാകുന്നതാണോ എന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. 

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 1,80,304 ആയി. 1,08,54,128 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്. 1,57,656 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 18,327 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,11,92,088 ആയി ഉയര്‍ന്നിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 10,216 പേരാണ് പുതുതായി രോഗബാധിതരായത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 2776 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ 543 പേര്‍ക്കും ഡല്‍ഹിയില്‍ 312 പേര്‍ക്കും പഞ്ചാബില്‍ 818 പേര്‍ക്കും പശ്ചിമബംഗാളില്‍ 255 പേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com