എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷം; ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ് സമീപനം പിന്‍തുടരണം, പ്രതിരോധം ശക്തമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നിർദേശം 

പല സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനയിൽ കുറവ് കാണുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ച തോതില്‍ തുടരുന്ന സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ നിർദേശം. ഹരിയാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നീ എട്ട് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസര്‍ക്കാര്‍ നിർദേശം നൽകിയിരിക്കുന്നത്. വാക്‌സിനേഷന്‍ വേഗത്തിലാക്കാനും നിർദേശമുണ്ട്.

രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിന് 'ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്'എന്ന സമീപനം ശക്തമായി പിന്‍തുടരാന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കണം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ വർദ്ധിപ്പിക്കണമെന്നും നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും നിർദേശം നൽകി. പല സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനയിൽ കുറവ് കാണുന്നുണ്ടെന്നും ഇത് മറ്റു സംസ്ഥാനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com