യാത്രക്കാരന്റെ ശല്യം സഹിക്കാനായില്ല; ഡൽഹിയിലേക്കുള്ള വിമാനത്തിന് എമർജൻസി ലാൻഡിങ്

ബ​ള്‍​ഗേ​റി​യ​യി​ലെ സോ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം എ​മ​ര്‍​ജ​ന്‍​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യാത്രക്കാരന്റെ ഉപദ്രവം അതിരുവിട്ടതോടെ ഡൽഹിയിലേക്കുള്ള വിമാനം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. പാരീസിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എ​യ​ര്‍ ഫ്രാ​ന്‍​സ് വി​മാ​നമാണ് ഇന്ത്യക്കാരനായ യാത്രക്കാരനെക്കൊണ്ട് പൊറുതിമുട്ടിയത്. തുടർന്ന് ബ​ള്‍​ഗേ​റി​യ​യി​ലെ സോ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം എ​മ​ര്‍​ജ​ന്‍​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യത്. 

വെ​ള്ളി​യാ​ഴ്‍​ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ ഇയാൾ അക്രമം തുടങ്ങുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. മ​റ്റ് യാ​ത്ര​ക്കാ​രോ​ട് വ​ഴ​ക്കി​ട്ട ഇ​യാ​ള്‍ വി​മാ​ന ജീ​വ​ന​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്‍​തു. കോ​ക്പി​റ്റി​ന്‍റെ വാ​തി​ലി​ല്‍ പ​ല​ത​വ​ണ ശ​ക്തി​യാ​യി പ്ര​ഹ​രി​ച്ചു​വെ​ന്നും ബ​ള്‍​ഗേ​റി​യ​ന്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. 

യാ​ത്ര​ക്കാ​ര​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് പൈ​ല​റ്റ് സോ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടി​യ​ത്. വി​മാ​ന​ത്തി​ല്‍ നി​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​റ​ത്തി​റ​ക്കി​യ ഇ​യാ​ള്‍​ക്കെ​തി​രെ വ്യോ​മ​സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കി​യ കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com