'ഞാന്‍ മൂര്‍ഖന്‍, ഒറ്റ കൊത്തിന് കൊല്ലും'; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മിഥുന്‍ ചക്രവര്‍ത്തി

ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം ബിജെപിയില്‍ ചേര്‍ന്നതോടെ സഫലമാകാന്‍ പോകുന്നതായി ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പ്രസംഗിക്കുന്ന മിഥുന്‍ ചക്രവര്‍ത്തി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പ്രസംഗിക്കുന്ന മിഥുന്‍ ചക്രവര്‍ത്തി/ പിടിഐ

കൊല്‍ക്കത്ത: ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം ബിജെപിയില്‍ ചേര്‍ന്നതോടെ സഫലമാകാന്‍ പോകുന്നതായി ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി. സമൂഹത്തില്‍ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ആ ആഗ്രഹം സഫലമാക്കാന്‍ ബിജെപി തനിക്ക് അവസരം നല്‍കിയതായി മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ വച്ചാണ്അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ്, നന്ദിഗ്രാം സ്ഥാനാര്‍ഥി സുവേന്ദു അധികാരി, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുത്തത്.

'ബംഗാളി എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അപകടകാരിയല്ലാത്ത പാമ്പാണ് ഞാന്‍ എന്ന് തെറ്റായി കരുതരുത്. ഞാന്‍ മൂര്‍ഖനാണ്. ഒറ്റ കൊത്തിന് ആളുകളെ കൊല്ലാന്‍ സാധിക്കും'- താന്‍ അഭിനയിച്ച സിനിമയിലെ ഡയലോഗ്് ഓര്‍ത്തെടുത്ത് മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു. 

കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ്വിജയ് വാര്‍ഗിയ മിഥുനുമായി കൊല്‍ക്കത്തയിലെ വീട്ടില്‍ മിഥുന്‍ കൂടികാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. മിഥുനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കൈലാഷ് വിജയ് വാര്‍ഗിയ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഒരു കാലത്ത് ബംഗാള്‍ ഭരിച്ചിരുന്ന സിപിഐഎമ്മുമായി അടുത്ത വ്യക്തിയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. എന്നാല്‍ പിന്നീട് തൃണമൂല്‍ സഹയാത്രികനായി. ഇദ്ദേഹത്തിന് രാജ്യസഭ സീറ്റും തൃണമൂല്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ സ്ഥാനം രാജിവച്ച് താന്‍ രാഷ്ട്രീയം വിടുകയാണെന്ന് ഇദ്ദേഹം പ്രസ്താവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com